‘പെണ്‍കുട്ടിയെ കൊണ്ട് ശരീരം തടവിച്ചു, രഹസ്യഭാഗങ്ങളില്‍ മസാജ് ചെയ്യിച്ചു’; തുറന്ന് പറഞ്ഞ് ചിന്മയാനന്ദ്

മെര്‍ലിന്‍ സാമുവല്‍

ശനി, 21 സെപ്‌റ്റംബര്‍ 2019 (15:43 IST)
നിയമവിദ്യാര്‍ഥിനിയുടെ ബലാത്സംഗ പരാതിയില്‍ ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്. ചെയ്തു പോയ കാര്യങ്ങളില്‍ കുറ്റബോധം തോന്നുന്നതായും ലൈംഗിക പീഡനത്തിന് പെണ്‍കുട്ടിയെ വിധേയമാക്കിയിട്ടുണ്ടെന്നും ചിന്മയാനന്ദ് മൊഴി നല്‍കി.

പെണ്‍കുട്ടിയെ കൊണ്ടു ശരീരം തടവിച്ചിട്ടുണ്ട്. രഹസ്യഭാഗങ്ങളില്‍ തൊടാനും നിര്‍ബ്ബന്ധിച്ചിരുന്നു. ഫോണിലും അല്ലാതെയും അശ്ലീല സംഭാഷണങ്ങള്‍ നടത്തി. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചിരുന്നതെന്നും ചിന്മയാനന്ദ് പറഞ്ഞു.

ആശ്രമത്തിലെ അധികമാരും പ്രവേശിക്കാത്ത മുറിയിലായിരുന്നു പീഡനം. തോക്ക് കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. നാണക്കേടു കൊണ്ടു കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കുന്നില്ലെന്നും ചിന്മയാനന്ദ് അന്വേഷണ സംഘത്തോട് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ നവീൻ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചിന്മയാനന്ദിനെതിരെയുള്ള പരാതിയെ സാധൂകരിക്കുന്ന 43 വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് പെണ്‍കുട്ടി കഴിഞ്ഞദിവസം അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. ഓരോ ദൃശ്യത്തിനും 10 -12 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള വീഡിയോകളാണിത്.

ഈ വർഷം ജനുവരി 1 മുതൽ പെൺകുട്ടിയും ചിന്മയാനന്ദും തമ്മിൽ 200 തവണ ഫോൺ സംഭാഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ചിന്മയാനന്ദിന്റെ ഫോൺ ഡേറ്റ വീണ്ടെടുക്കുന്നതിനായി ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍