പ്ലസ്‌ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 62 കാരൻ അറസ്റ്റിൽ

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2023 (16:47 IST)
പാലക്കാട്: പ്ലസ്‌ടു വിദ്യാർത്ഥിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ച 62 കാരൻ അറസ്റ്റിലായി. മംഗലംഡാമിനടുത്ത് മുടപ്പല്ലൂർ മാത്തൂർ സ്വദേശി കുട്ടികൃഷ്ണൻ ആണ് പോലീസ് വലയിലായത്.
 
ശനിയാഴ്ചയായിരുന്നു കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് മംഗലം ഡാമിലെ പൊലീസാണ് പോക്സോ വകുപ്പ് ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.   

അനുബന്ധ വാര്‍ത്തകള്‍

Next Article