നഗ്നതാ പ്രദർശനം : 35 കാരനു രണ്ടര വർഷം കഠിനതടവ്

വെള്ളി, 17 ഫെബ്രുവരി 2023 (16:44 IST)
പാലക്കാട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ മുപ്പത്തഞ്ചുകാരനെ കോടതി രണ്ടര വർഷം കഠിനതടവിനും ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. ആലത്തൂർ പുതിയങ്കം തെക്കുമുറി സുരേഷിനെയാണ് കോടതി ശിക്ഷിച്ചത്.
 
2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവ് അനുഭവിക്കണം. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി.സഞ്ജുവാണ് ശിക്ഷ വിധിച്ചത്. ആലത്തൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ..ഫ്രാൻസിസാണ് കേസന്വേഷിച്ച കുറ്റപത്രം സമർപ്പിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍