തൃശൂരിൽ അയ‌ൽവാസിയെ തിയേറ്റർ ഉടമ വെട്ടിക്കൊന്നു

Webdunia
ശനി, 14 സെപ്‌റ്റംബര്‍ 2019 (11:34 IST)
തൃശൂരിൽ തിയേറ്റർ ഉടമ അയൽ‌വാസിയെ വെട്ടിക്കൊന്നു. ഇരിങ്ങാലക്കുടയിലാണ് സംഭവം. മാപ്രാണം വർണ തിയറ്റർ ഉടമ സഞ്ജുവാണ് സമീപ വാസിയായ വാലത്ത് രാജനെ വെട്ടിക്കൊലപ്പെടുത്തിയത്. തിയ്യറ്ററിന് സമീപത്തുള്ള ഇടുങ്ങിയ വഴിയിൽ തിയ്യറ്ററുമ അയ്യാളുടെ സ്വകാര്യ വാഹനം പാർക്ക് ചെയ്ത് വഴിമുടക്കുകയായിരുന്നു. ഇതേതുടർന്ന് സ്വന്തം വീട്ടിലേക്ക് പോകാൻ പോലും കഴിയാതെ വന്ന രാജൻ സഞ്ജുവിനോട് കയർത്തു സംസാരിക്കുകയും ഒടുവിൽ കലഹത്തിൽ കലാശിക്കുകയും ചെയ്തു.  
 
ഇതിനെ തുടർന്ന് വാഹനത്തിൽ ഉണ്ടായിരുന്ന സഞ്ജുവിന്റെ സുഹൃത്തുക്കളുൾപ്പടെയുള്ള സംഘം ആരടാ ഞങ്ങളോട് വണ്ടി മാറ്റിയിടാൻ പറയാൻ എന്ന് ആക്രോശിച്ച് വാഹനത്തിൽ സൂക്ഷിച്ചിരുന്ന വാളെടുത്ത് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
 
തിയറ്റർ ഉടമ തിയറ്ററിൽ വരുന്ന പലരേയും ഇതിന് മുൻപും മർദ്ദിക്കുകയും, അസഭ്യം പറയുകയും ചെയ്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article