പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി സഹോദരൻ‌മാരും അമ്മാവനും, പൊലീസിനെ അറിയിക്കുമെന്ന് പെൺകുട്ടി പറഞ്ഞതോടെ കഴുത്തറുത്ത് വയലിൽ തള്ളി

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2019 (12:54 IST)
സാഗർ: ആറാം ക്ലാസുകാരിയെ കൂട്ടബലത്സംഗത്തിന് ഇരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തി പെൺകുട്ടിയുടെ സഹോദർൻ‌മാരും അമ്മാവനും. മധ്യപ്രദേശിലെ സാഗറിലാണ് നാടിനെ നടുക്കിയ ക്രൂര സംഭവം അരങ്ങേറിയത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരനെയും അമ്മാവനെയും പൊലീസ് പിടികൂടി.
 
സ്കൂളിൽ പോയ ശേഷം ഏറെ വൈകിയിയും പെൺകുട്ടി വീട്ടിൽ എത്താതെ വന്നതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
 
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസിന് വ്യക്തമായി. ഇതോടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ അമ്മാവന്‍ ഛോട്ടെ പട്ടേലിന്റെയും ഭാര്യയുടെയും മൊഴികളിലെ വൈരുദ്യമാണ് കുറ്റവാളികളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.
 
സ്കൂൾ വിട്ടശേഷം അമ്മാവന്റെ നിർദേശ പ്രകാരം സഹോദരൻ‌മാർ പെൺകുട്ടിയെ അമ്മാവന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ഇവിടെ വച്ച് സഹോദരൻ‌മാർ ഇരുവരും ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പിന്നീട് വീട്ടിലെത്തിയ അമ്മാവനും പെൺകുട്ടൊയെ പീഡിപ്പിക്കുകയായിരുന്നു.
 
പീഡനവിവരം തൻ പൊലീസിൽ അറിയിക്കുമെന്ന് പെൺകുട്ടി പറഞ്ഞതോടെ പെൺകുട്ടിയെ ഇവർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കഴുത്തറുത്ത് മൃതദേഹം സമീപത്തെ വയലിൽ തള്ളി. ഛോട്ടെ പട്ടേലും പെൺകുട്ടിയുടെ മാതാപിതാക്കളും തമ്മിൽ ഭൂമി തർക്കം ഉണ്ടായിരുന്നു. ഇതാണ് കൊലപാകത്തിന് പിന്നിൽ എന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മൂത്ത സഹോദരൻ സംഭവ ശേഷം ഒളിവിലാണ്.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article