പ്രമോദ് സാവന്ത് അടുത്ത ഗോവ മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടൻ ഉണ്ടായേക്കും

തിങ്കള്‍, 18 മാര്‍ച്ച് 2019 (20:01 IST)
ഗോവയിൽ ബി ജെ പി തന്നെ ഭരിക്കും എന്ന് ഉറപ്പായി, നിലവിൽ നിയമസഭാ സ്പീക്കറായ പ്രമോദ് സാവന്ത് ഗോവയുടെ അടുത്ത മുഖ്യമന്ത്രിയാവും സത്യപ്രതിജ്ഞ ഉടൻ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ഗോവയിൽ ഭരണം പിടിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ബി ജെ പി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.
 
പ്രമോദ് സാവന്തിന്റെ മുഖ്യമന്ത്രിയാക്കുന്നത് അംഗീകരിക്കാതെ വന്നതോടെ എംജെപി, ജെഫ്പി എന്നീ സഖ്യകക്ഷികൾക്ക് ഉപ മുഖ്യമന്ത്രി സ്ഥാനം നൽകി അനുനയിപ്പിച്ചാണ് ബി ജെ പി ഉടൻ തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. പ്രമോദ് സാവന്ത് തിങ്കളാഴ്ച രാത്രി തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 
 
അതേസമയം ഗോവയിലെ കോൺഗ്രസ് എം എൽ എമാർ ഗവർണർ മൃദുല സിംഹയെ കണ്ടു. സർക്കാർ രൂപികരിക്കാൻ ക്ഷണിക്കാത്തതിനാലാണ് ഗവർണറെ നേരിട്ടെത്തി കണ്ടത് എന്ന് കോൺഗ്രസ് നിയമസഭാ അംഗങ്ങൾ വ്യക്തമാക്കി. 40 സീറ്റുകളുള്ള ഗോവ നിയമസഭയിൽ 14 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസ് ആണ്. എന്നാൽ മറ്റു പാർട്ടികളെ കൂടെ ചേർത്ത് ബി ജെ പി മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍