രാവിലെ കുടിക്കാൻ ചായയാണോ കാപ്പിയാണോ നല്ലത് ? അറിയൂ ഇക്കാര്യങ്ങൾ !

തിങ്കള്‍, 18 മാര്‍ച്ച് 2019 (18:05 IST)
രവിലെ ഉറക്കമുണർന്നാൽ ഉടൻ ചയയോ, കാപ്പിയോ കുടിക്കാതെ മുന്നോട്ടുപോകാൻ സാധിക്കാത്തവരാണ് നമ്മൾ, എന്നാൽ രാവിലെ കുടിക്കുന്നതിന് കാപ്പിയാണോ ചായയാണോ ഏറ്റവും നല്ലതെന്ന് ചോദിച്ചാൽ ഓരോരുത്തരും പറയുക അവരവർക്ക് ഇഷ്ടമുള്ളതാവും എന്നാൽ ഇത് പൊതുവായി പറയാൻ പറ്റാത്ത ഒരു കാര്യമാണ്.
 
കാപ്പിക്കും ചായക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. അതിനാൽ ആളുകളുടെ ആരോഗ്യ, ശാരീരികാവസ്ഥകളെ അടിസ്ഥാനപ്പെടുത്തി ഇത് മാറും എന്നതാണ് വാസ്തവം. കഫീൻ കാപ്പിയിൽ കൂടുതൽ അടങ്ങിയിട്ടുണ്ട് എന്നതിനാൽ കട്ടൻ‌ചായയാണ് രാവിലെ നല്ലത് എന്ന് പറയാം എന്നാൽ ഇത് എല്ലാ സാഹചര്യത്തിലും കണക്കാക്കാനാകില്ല.
 
നെഞ്ചെരിച്ചിൽ അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ കാപ്പിക്ക് പകരം രാവിലെ ചായ കുടിക്കുന്നതാണ് നല്ലത്. കാപ്പി കുടിക്കുന്നത് ഇത് വർധിക്കുന്നതിന് കാരണമാകും. എന്നാൽ തടി കുറക്കുന്നതിനായി ഡയറ്റ് ചെയ്യുന്നവർ രാവിലെ കാപ്പി കുടിക്കുന്നതാണ് ഏറെ ഗുണം ചെയ്യുക. കാപ്പി ധാരാളമായി എനർജി നൽകും എന്നതാണ് ഇതിന് കാരണം. 
 
കട്ടൻ‌കാപ്പി ടൈപ്പ് 2 ഡയബറ്റിസിനെ ചെറുക്കാൻ സഹായിക്കും എന്നത് കാപ്പി കുടിക്കുന്നതുകൊണ്ടുള്ള ഗുണമാണ്. അതിനാൽ ഡയബറ്റിസിനെ ചെറുക്കേണ്ടതായുള്ളവർക്ക് രാവിലെ കാപ്പി കുടിക്കാം. എന്നാൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സ്ട്രോക്ക് പോലുള്ള ഹൃദ്രോഗങ്ങൾ തടുക്കുന്നതിന് കാപ്പിയേക്കാൾ ചായക്കാണ് കഴിയുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍