മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊലപ്പെടുത്തി

Webdunia
ബുധന്‍, 17 ജനുവരി 2018 (10:57 IST)
മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊലപ്പെടുത്തി. രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ തടാകം റോഡിലുള്ള വീട്ടില്‍വെച്ചാണ് 27 കാരനായ മകന്‍ ദീപസ്വരൂപ് അച്ഛനായ സെല്‍വരാജനെ കുത്തിക്കൊലപ്പെടുത്തിയത്. അമ്മ അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് പോയതിനാല്‍ വീട്ടില്‍ അച്ഛനും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
 
രണ്ടുവീടുകള്‍ വാടകയ്ക്ക് കൊടുത്തതില്‍നിന്ന് കിട്ടുന്ന വരുമാനംകൊണ്ടാണ് ഇരുവരും ജീവിക്കുന്നതെന്നും രണ്ടുപേരും മറ്റുള്ള ജോലികള്‍ക്കൊന്നും പോകാറില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു. ഇരുവരും നന്നായി മദ്യപിക്കാറുണ്ടെന്നും അവര്‍ പൊലീസിനോട് വ്യക്തമാക്കി. മദ്യപിച്ചുകഴിഞ്ഞാല്‍ സെല്‍വരാജന്‍ രാത്രി ഉറങ്ങിക്കിടക്കുന്ന ദീപസ്വരൂപിന്റെ മുഖത്ത് പലപ്പോഴും മൂത്രമൊഴിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
 
പലതവണ മകന്‍ അച്ഛനെ താക്കീതുചെയ്തെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടുമണിയോടെ മുഖത്ത് മൂത്രമൊഴിച്ച അച്ഛനുമായി ദീപസ്വരൂപ് വഴക്കിടുകയും പിന്നീട് കത്തിയെടുത്ത് കുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. 
 
വീടിന്റെ മുകള്‍ നിലയില്‍ താമസിക്കുന്നവര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആര്‍.എസ്. പുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article