അധോലോക സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ, ഷുട്ടൗട്ടിനിടെ വിവാഹ ഘോഷയാത്ര കണ്ടുനിന്ന യുവാവിനെ ആളുമാറി കൊലപ്പെടുത്തി

Webdunia
ശനി, 1 ജൂണ്‍ 2019 (12:58 IST)
ഡൽഹിയിലെ ജ്യോതി നഗരോണിൽ അധോലോക സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആളുമാറി 25കാരനായ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി. റോഡരിൽകിൽ വിവാഹ ഘോഷയാത്ര പോകുന്നത് കാണുകയായിരുന്ന യുവാവ് എതിർ സംഘത്തിലെ വ്യക്തി എന്ന് തെറ്റിദ്ധരിച്ച് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. 
 
അനിൽ, ഗോവിന്ദ് ഭാട്ടി എന്നീ അധോലോക തലവൻമാർ തമ്മിലുള്ള ഏറ്റുമുട്ടലാണ് നിരപരാധിയായ ഒരു യുവാവിന്റെ കൊലപാതകത്തിന് കാരണമായത്. അനിലും സംഘവും തങ്ങളുടെ എതിരാളികളായ ഗോവിന്ദ് ഭാട്ടിയയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
 
ഗോവിന്ദ് ഭാട്ടിയ പോകാറുള്ള ജിമ്മിന് സമീപത്തായി അനിലും സംഘവും കാത്തുനിന്നും. ജിമ്മിൽ നിന്നും ഭാട്ടിയ മടങ്ങി വരവെ. ആക്രമണം ആരംഭിച്ചു. ഇതോടെ ഇരു വിഭാഗങ്ങളും പരസ്പരം വെടീയുതിർക്കാൻ തുടങ്ങി. ഗോവിന്ദ് ഭാട്ടിയയെ അനിലും സംഘവും കുത്തി വീഴ്ത്തുകയും ചെയ്തു. 20തോൾ കുത്തുകൾ ഗോവിന്ദ് ഭാട്ടിയയുടെ ശരീരത്തിൽ ഏ‌റ്റിട്ടുണ്ട്.
 
കൃത്യത്തിന് ശേഷം രക്ഷപ്പെടവെ ഗോവിന്ദ് ഭാട്ടിയയുടെ സംഘത്തിലെ ആളെന്ന് തെറ്റിദ്ധരിച്ച് അനിലിന്റെ സംഘത്തിലെ അക്രമികൾ ആകാശ് വെർമ എന്ന 25കാരനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. അക്രമികളിൽ മുന്നു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article