താൽപ്പര്യം തോന്നുന്ന വീട്ടമ്മമാരെ ഫേസ്ബുക്ക് വഴി പരിചയപ്പെടും. ഒപ്പം, മറ്റ് പല വഴികളും ഉപയോഗിച്ച് നമ്പൻ കണ്ടെത്തി വിളിക്കും. ശേഷം ഇവരുടെ ഭർത്താക്കന്മാർക്ക് സ്ത്രീകളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൌണ്ട് വഴി റിക്വസ്റ്റ് അയച്ച് ചാറ്റ് ചെയ്യും. ഭർത്താക്കന്മാർക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്ന് വരുത്തി തീർക്കും.
ഈ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഭാര്യക്ക് അയച്ചു കൊടുക്കും. തന്റെ ഭര്‍ത്താവ് മറ്റ് സ്ത്രീകളുമായി ചാറ്റ് ചെയ്യുന്നുണ്ടെന്ന് ബോധ്യമാകുന്ന കുടുംബിനികള്‍ ഭര്‍ത്താവുമായി അകലുന്നതോടെ ഇയാള്‍ വീഡിയോ ചാറ്റിനു കുടുംബിനികളെ ക്ഷണിക്കുകയും തന്ത്രപൂര്‍വ്വം ഫോട്ടോ കരസ്ഥമാക്കുകയും ചെയ്യും. ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് നഗ്‌നഫോട്ടോകള്‍ ആക്കിയ ശേഷം ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കുമെന്നും കുടുംബം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു ചൂഷണം.
അരീപ്പറമ്ബിലെ ഇയാളുടെ കുടുംബ വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലാണ് സ്ത്രീകളെ കൊണ്ടുവന്നിരുന്നത്. ഇയാളുടെ ലാപ് ടോപ്പില്‍ നിരവധി സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ മോര്‍ഫ് ചെയ്തത് സൂക്ഷിച്ചിട്ടുണ്ട്. എപ്പോള്‍ ആവശ്യപ്പെട്ടാലും പറയുന്ന സ്ഥലത്ത് എത്തണം. വിളിക്കുന്ന സമയത്ത്കൃത്യമായി ഫോണ്‍ എടുക്കണം. വാട്‌സ്ആപ് സന്ദേശങ്ങള്‍ക്ക് ഉടന്‍ തന്നെ മറുപടി അയക്കണം. രാത്രി എത്ര വൈകിയാലും ചാറ്റ് ചെയ്യണം. വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്യണം. എവിടെ പോകണമെങ്കിലും അനുവാദം ചോദിക്കണം തുടങ്ങി ഒട്ടേറെ നിബന്ധനകളും- ഇയാള്‍ ഇരകളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു.