ഫേസ്‌ബുക്ക് പ്രണയത്തില്‍ കുടുങ്ങി വീട്ടമ്മ; നഷ്‌ടമായത് ലക്ഷങ്ങളുടെ സ്വര്‍ണം - യുവാവ് അറസ്‌റ്റില്‍

Webdunia
തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (10:35 IST)
ഫേസ്‌ബുക്കിലൂടെ സൌഹൃദത്തിലായ യുവതിയില്‍ നിന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്‌റ്റില്‍. പൂവ്വത്തൂർ കൂമ്പുള്ളി പാലത്തിനു സമീപം പന്തായിൽ ദിനേഷേനാണ് പിടിയിലായത്. കുന്നംകുളം സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. ഇവരുടെ ഭർത്താവ് വിദേശത്താണ്.

ഫേസ്‌ബുക്കില്‍ യുവതി പോസ്‌റ്റ് ചെയ്‌ത സന്ദേശങ്ങള്‍ക്ക് ലൈക്ക് ചെയ്‌താണ് ദിനേഷ് ബന്ധം സ്ഥാപിച്ചെടുത്തത്. ഇരുവരും സൌഹൃദത്തിലാകുകയും പിന്നീട് പ്രണയബന്ധമായി വളരുകയുമായിരുന്നു. വിവിധ സ്ഥലങ്ങളിൽ വച്ചു കണ്ടുമുട്ടുകയും ചെയ്‌തു.

ഇതിനിടെയാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് ദിനേഷ് യുവതിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയത്. പലപ്പോഴായി 40 പവൻ സ്വർണാഭരങ്ങൾ വാങ്ങുകയും ഇവ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വെക്കുകയുമായിരുന്നു.

ദിനേഷ് സ്വര്‍ണം എടുത്തു നല്‍കാതെ വന്നതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. അറസ്‌റ്റിലായ  പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതി പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നു പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article