മുഹമ്മദ് നബി ഷെയ്ഖും മകനായ മുസ്സമ്മിലും ഹൈദെരാബാദിൽ നിന്നും 5 ലക്ഷം രൂപക്ക് 1,41,000 മുട്ടകൾ വ്യാപാരത്തിനായി വാങ്ങി ട്രക്കിൽ താനെയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വഴിമധ്യേ അമ്പനാഥ്-ബദല്‍പൂര്‍ റോഡിലെ ഗ്രീന്‍ സിറ്റി ടി സര്‍ക്കിളില്‍ എത്തിയതോടെ നാൽവർ സംഘം ഇരുവരെയും അക്രമിച്ച് വാഹനവുമായി കടക്കുക്കുകയായിരുന്നു.
മുഹമ്മദ് താനെ ക്രൈംബ്രാഞ്ചിൽ പരാതി നൽകി. ഇതോടെ പൊലീസ് നടത്തിയ അന്വേഷണമാണ് വ്യാപാരിയായ സാദത്തിനെ കുടുക്കിയത്. സാദത്ത് ചിലർക്ക് ഹോൾസെയിൽ വിലയിൽ മുട്ട വിറ്റതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഭിവാന്തി വാഡ റോഡിലെ ഇയാളുടെ ഗോഡൌണിൽ പൊലീസ് നടത്തിയ പരിശോധനയിൽ മോഷ്ടിച്ച മുട്ട കണ്ടെത്തി. സാമ്പത്തിക നഷ്ടം നികത്താനാണ് മോഷണം നടത്തിയത് എന്ന് പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.