പുതിയ വീട്ടിലേക്ക് എത്തിച്ചുനൽകാൻ വീട്ടുപകരണങ്ങൾ ഏജൻസിയെ ഏൽപ്പിച്ചു, ടെക്കി കുടുംബത്തിന് നഷ്ടമായത് 12 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ

വ്യാഴം, 22 നവം‌ബര്‍ 2018 (18:02 IST)
പൂനെയിൽ നിന്നും നോയിഡയിലെ പുതിയ വീട്ടിലേക്ക് സാധനങ്ങൾ  എത്തിച്ചു നൽകാനായി ഓൺലൈൻ ഏജൻസിക്ക് കരാർ നൽകിയ ടെക്കി കുടുംബത്തെ കാത്തിരുന്നത് വലിയ ചതി. 12 ലക്ഷത്തോളം രൂപയുടെ വീട്ടുപകരണങ്ങളുമായി ട്രക്ക് ഡ്രൈവർ കടന്നു.  
 
ഓൺലൈൻ വഴിയാണ് വീട്ടുപകരണങ്ങൾ നോയിഡയിലെത്തിക്കാൻ 31കാരനായ ഐ ടി പ്രഫഷണൽ ഏജൻസിയുടെ സഹായം തേടിയത്. 61000 രൂപ ഉതിനായി ഏജൻസി പ്രതിഫകമായി ആവശ്യപ്പെടുകയും ചെയ്തു. ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഡോക്യുമെന്റുകളും ഉൾപ്പെടെ സകലതും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.  
 
ഏജൻസി തനിക്കുള്ള കൂലി നൽകിയില്ലെങ്കിൽ താൻ വീട്ടുപകരണങ്ങൾ നശിപ്പിക്കുമെന്ന് ട്രക്ക് ഡ്രൈവർ നേരത്തെ യുവാവിനോട് പറഞ്ഞിരുന്നു. അങ്ങനെ ചെയ്യാതിരിക്കാനായി 30,000 രൂപ അധികമായി നൽകണമെന്നും ഡ്രൈവർ യുവാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവാവ് ഇത് അത്ര കാര്യമായി എടുത്തിരുന്നില്ല.
 
എന്നാൽ രണ്ടാഴ്ച കഴിഞ്ഞും സാധനങ്ങൾ വീട്ടിലെത്താതെ വന്നതോടെ ഇദ്ദേഹം പൊലീസിനെ സമിപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഏജൻസിയുടെ ഉടമ ട്രക്ക് ഡ്രൈവർ തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍