എർട്ടിഗയുടെ രണ്ടാം തലമുറക്കാരെത്തി, വില 7.44 ലക്ഷം മുതൽ

വ്യാഴം, 22 നവം‌ബര്‍ 2018 (14:43 IST)
മാരുതി സുസൂക്കിയുടെ ലൈഫ് യൂട്ടിലിറ്റി വെഹിക്കിൾ ക്യാറ്റഗറിയിലെ എർട്ടിഗയുടെ രണ്ടാം തലമുറയെ കമ്പനി ഇന്ത്യൻ വിപണിയിൽ എത്തിച്ചു. 7.44 ലക്ഷം രൂപയാണ് വാഹനത്തിന്റെ ബെയ്സ് മോഡലിന് ഡെൽഹി എക്സ് ഷോറൂം വില. മാരുതി സൂസൂക്കി അറീന ഡീലർഷിപ്പുകളിലൂടെ 11,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം. 
 
രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ നാലു വേരിയന്റുകളായാണ് രണ്ടാം തലമുറ എർട്ടികയെ മാരുതി സുസൂക്കി വിപണിയിൽ അവതരിപ്പിച്ചിരീക്കുന്നത്. പേള്‍ മെറ്റാലിക് ഓബം റെഡ്, മെറ്റാലിക് മാഗ്മ ഗ്രെയ്, പേള്‍ മെറ്റാലിക് ഓക്‌സ്ഫഡ് ബ്ലു, പേള്‍ ആര്‍ക്ടിക് വൈറ്റ്, മെറ്റാലിക് സില്‍ക്കി സില്‍വര്‍ എന്നീ നിറങ്ങളിൽ പുത്തൻ എർട്ടിഗ ലഭ്യമാകും.  
 
104 ബി എ ച്ച് പി കരുത്തും 138 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന 1.5 ലിറ്റർ K15 പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ കുതിൻപ്പിന് പിന്നിൽ.സിയസിന്റെ ഫെയ്സ്‌ലിഫ്റ്റ് മോഡലിൽ ഉപയോഗിച്ച അതേ എഞ്ചിനാണ് ഇത്. ഫോർ സ്പീഡ് ടോർക്ക് കൺ‌വേർട്ടബിൾ ഓട്ടോമാറ്റിക്, ഫൈവ് സ്പീഡ് മാനുവൽ ഗിയർബോക്സുകൾ പെട്രോൾ മോഡലുകളിൽ ലഭ്യമാണ്. 
 
അതേ സമയം ഡിസൽ എഞ്ചിനിൽ കമ്പനി മാറ്റം വരുത്തിയിട്ടില്ല. 89 ബി എച്ച് പി കരുത്തും 200 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന 1.3 ലിറ്റര്‍ DDIS 200 എഞ്ചിന് തന്നെയാണ് പുതിയ ഡീസൽ മോഡലുകളിലും നൽകിയിരിക്കുന്നത്. 25 കിലോമീറ്ററാണ് ഡീസൽ മോഡലുകൾക്ക് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഫൈവ് സ്പീഡ് മാനുവൽ ഗിയർബോക്സാണ്  ഡീസൽ മോഡലുകൾക്ക് നൽകിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍