ഓടുന്ന കാറിൽ നിന്നും മൂന്ന് വയസ്സുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞു, യുവതിയ്ക്ക് കൂട്ട മാനഭംഗം

Webdunia
ബുധന്‍, 9 മെയ് 2018 (08:55 IST)
ഓടുന്ന കാറിൽ യുവതിക്ക് കൂട്ടമാനഭംഗം. മൂന്നു വയസുള്ള കുഞ്ഞിനെ റോഡിലേയ്ക്കു വലിച്ചെറിഞ്ഞ ശേഷമാണ്  യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. തിങ്കാളാഴ്ച വൈകുന്നേരം ഡല്‍ഹി -ദെറാദുണ്‍ ദേശിയ പാതയിലാണു സംഭവം. 
 
ജോലി തരാമെന്നു പറഞ്ഞാണ് 26 കാരിയായ യുവതിയേയും കുഞ്ഞിനേയും മേത്ത എന്നയാള്‍ കാറില്‍ കൂട്ടികൊണ്ട് പോയത്. കാറില്‍ വച്ച് മേത്തയും കൂട്ടരും മയക്കുമരുന്നു കലര്‍ത്തിയ പാനീയം യുവതിക്കു നല്‍കുകയായിരുന്നു. ശേഷം കൂട്ട ബാലത്സംഗം ചെയ്തു. 
 
ബലാത്സംഗംത്തിനു ശേഷം യുവതിയെ മറ്റൊരു സ്ഥലത്ത് ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു. പ്രതികള്‍ പുറത്തേയ്ക്കു വലിച്ചെറിഞ്ഞ കുഞ്ഞിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article