ഭാര്യയോടുള്ള പ്രതികാരം; ഭർത്താവ് വീടിനു മുകളിലേക്ക് വിമാനം ഇടിച്ചിറക്കി

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (15:55 IST)
ഭാര്യയോടുള്ള പ്രതികാരം തീർക്കാൻ ഭർത്താവ്‌ സ്വന്തം വീടിന് മുകളിലേക്ക് വിമാനം ഇടിച്ചിറക്കി. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം ഉണ്ടായത്. 47 കാരനായ യൂദ ആണ് ഭാര്യയോടുള്ള പ്രതികാരം തീർക്കാൻ വീടിനു മുകളിലേക്ക് വിമാനം ഇടിച്ചിറക്കിയത്.
 
കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ മർദ്ദിച്ച കുറ്റത്തിന് യൂദയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയൾ ഭാര്യയോട് പ്രതികാരം ചെയ്യുന്നതിനായി ചെറു വിമാനം രണ്ട് നിലയുള്ള വീടിന്റെ മുകൾ നിലയിലേക്ക് ഇടിച്ചിറക്കുകയായിരുന്നു.
 
ഈ സമയത്ത് ഭാര്യയും ഒരു കുട്ടിയും വീടിനുള്ളിൽ ഉണ്ടായിരുന്നു. ഇവർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിച്ചിറക്കിയതോടെ അഗ്നിക്കിരയായ വിമാനത്തിനുള്ളിൽപെട്ട് യൂദ മരിച്ചു. സംഭവസ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ വിമാനാവശിഷ്ടങ്ങൾക്കിടയിൽ നിന്നും യൂദയുടെ മൃതദേഹം പൊലീസ് കണ്ടെത്തി.
 
ഇടിയുടെ ആഘാതത്തിൽ ഉണ്ടായ അഗ്നിയിൽ വീടിന്റെ മുൻ‌വഷം തകർന്നു. പോർച്ചിൽ നിർത്തിയിട്ടിരുന്ന ഒരു കറും കത്തി നശിച്ചു. വിദഗ്ധനാ‍യ പൈലറ്റായിരുന്ന യൂദ് തന്റെ തൊഴിലുടമയുടെ വിമാനമാണ് ആക്രമണത്തിനു ഉപയോഗിച്ചത് എന്ന് പൊലീസ് പറയുന്നു. സെസ്ന 525 വിമാനമാണ് ഇയാൾ വീടിനു മുകളിൽ ഇടിച്ചിറക്കൻ ഉപയോഗിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article