നബിദിന റാലിയ്ക്കിടെ സംഘര്‍ഷം. മലപ്പുറം താനൂർ ഉണ്ണ്യാലിലാണ് റാലിക്കിടെ ഇരുവിഭാഗം സുന്നി പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഭവത്തില്‍ ആറു പേര്‍ക്ക് വെട്ടേറ്റു. പരിക്കേറ്റവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ 11 മണിയോടെയാണ് എപി, ഇകെ വിഭാഗം സുന്നി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. വാക്കു തർക്കത്തിനിടയിലാണ് ഇരുവിഭാഗം പ്രവർത്തകരും മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.