ചങ്ങാതി ചതിച്ചു; പള്‍സര്‍ കൂടുതല്‍ കുരുക്കിലേക്ക് - സുനിക്കെതിരെ മറ്റൊരു കേസ് കൂടി
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ പിടിയിലായ സുനിൽ കുമാറിനെതിരെ (പൾസർ സുനി) മറ്റൊരു കേസ് കൂടി.
സുനി ചൊവ്വന്നൂർ സ്വദേശിയുടെ ബൈക്ക് തട്ടിയെടുത്തുവെന്ന പരാതിയിൽ കേസെടുത്ത് അന്വേഷിക്കാൻ പൊലീസിനോട് കുന്നംകുളം കോടതി ഉത്തരവിട്ടു. ചൊവ്വന്നൂർ ശങ്കരംതടത്തിൽ ചന്ദ്രന്റെ മകൻ എബിൻ നൽകിയ പരാതിയിലാണ് നടപടി.
സുനിയുമായി പരിചയവും അടുപ്പവുമുണ്ടായിരുന്നു. ഒരു ആവശ്യമുണ്ടെന്ന് പഞ്ഞാണ് എന്റെ കൈയില്‍ നിന്ന് ബൈക്ക് വാങ്ങി കൊണ്ടുപോയത്. സുഹൃത്തായതിനാലാണ് ബൈക്ക് നല്‍കിയത്. എന്നാല്‍, പിന്നീട് പലതവണ ആവശ്യപ്പെട്ടിട്ടും സുനിൽ വാഹനം തിരിച്ചുനൽകിയില്ലെന്നും എബിന്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.