തെറ്റിദ്ധരിപ്പിച്ച് വനത്തിലെത്തിച്ചു, 16 കാരിയെ സുഹൃത്തടക്കം 9 പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

Webdunia
വെള്ളി, 27 മാര്‍ച്ച് 2020 (14:14 IST)
റാഞ്ചി: 16 വയസ്സുകാരിയെ സുഹൃത്തും മറ്റ് എട്ട് പേരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാകി. ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിടാം എന്ന് പറഞ്ഞ് സുഹൃത്ത് വനത്തിലെത്തിച്ച ശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും അർധബോധാവസ്ഥയിൽ പെൺകുട്ടിയെ വനത്തിൽ ഉപേക്ഷിച്ച് കടക്കുകയുമായിരുന്നു.   
 
സംഭവത്തില്‍ ഒൻപതുപേര്‍ക്കെതിരേ കേസെടുത്തതായി ജില്ലാ പോലീസ് സൂപ്രണ്ട് വൈ എസ് രമേശ് വ്യക്തമാക്കി. ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയിൽനിന്നും പൊലീസ് മൊഴിയെടുത്തു. പ്രതികളായ ബാക്കി എട്ടുപേരെയും താന്‍ ഇതിന് മുൻപ് കണ്ടിട്ടില്ലെന്നാണ് പെണ്‍കുട്ടി മൊഴി നൽകിയിരിക്കുന്നത്. ഗ്രാമത്തിലെ പുഴക്കടവില്‍നിന്ന് വീട്ടിൽ കൊണ്ടുവിടാം എന്ന് പറഞ്ഞാണ് സുഹൃത്ത് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. റോഡ് വഴി പോയാൽ പൊലീസ് ഉണ്ടാകും എന്ന് പറഞ്ഞ് വാനത്തിലൂടെ കൊണ്ടുപോവുകയായിരുന്നു    
 
വനത്തിത്തിലൂടെ കുറച്ചുദൂരം സഞ്ചരിച്ചതോടെ മറ്റുള്ളവരും എത്തി തുടര്‍ന്ന് ഒൻപതുപേരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അബോധാവസ്ഥയില്‍ വനത്തിനുള്ളില്‍ കിടന്ന പെണ്‍കുട്ടിയെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

Next Article