സൂപ്പർമാർക്കറ്റിൽ കണ്ണിൽകണ്ട സാധനങ്ങൾക്കുനേരെയെല്ലാം തമാശയ്ക്ക് ചുമച്ചു, കടയുടമയ്ക്ക് നഷ്ടം 25ലക്ഷം യുവതി അറസ്റ്റിൽ

വെള്ളി, 27 മാര്‍ച്ച് 2020 (13:19 IST)
കോവിഡ് ഭീതിയിൽ ലോകമാകെ നടുങ്ങിയിരികുക്കയാണ് പലയിടങ്ങളിലും ഭക്ഷണ സാധനങ്ങൾക്ക് പോലും ക്ഷാമമുണ്ട്. എന്നാൽ ഈ സാഹചര്യത്തെ പോലും ക്രൂരമായ വിനോദത്തിനായി ഉപയോഗിയ്ക്കുകയാണ് ചിലർ. സുപ്പർമർക്കറ്റിലെ ഭക്ഷണ സധനങ്ങൾക്കുമേൽ യുവതി മനപ്പൂർവം ചുമച്ചതുകാരണം 25ലക്ഷം രൂപയോലമാണ് കടയുറ്റമയ്ക്ക് നഷ്ടമായത്.
 
കോവിഡ് ബാധയിൽ മരണങ്ങൾ വർധിക്കുന്ന അമേരിക്കയിലാണ് സംഭവം, വ്യാഴാഴ്ച പെൻസിൽവേനിയയിലെ ഗ്രേറ്റി സൂപ്പർമാർക്കറ്റിലെത്തിയ യുവതി കണ്ണിൽ കണ്ട ഭക്ഷണ സാധനങ്ങളിലേക്കെല്ലം ചുമയ്ക്കുകയായിരുന്നു. ഉടൻ തന്നെ കടയുടമയെ മനേജർ വിവരമറിയിച്ചു. താൻ തമശയ്ക്ക് ചെയ്തതാണ് എന്നായിരുന്നു യുവതിയുടെ മറുപടി.
 
എന്നാൽ യുവതിക്ക് കോവിഡ് 19 ഉണ്ടോ എന്ന് അറിയത്ത പശ്ചാത്തലത്തിൽ ജനങ്ങളുകളുടെ ജീവൻ വച്ച് പന്താടാനാവില്ല എന്നും അതിനാൽ അത്രയും സാധനങ്ങൾ ഉപേക്ഷിക്കുകയാണെന്നും കടയുടമ അറിയിച്ചു. 25 ലക്ഷം രൂപയോളം ഇതിലൂടെ നഷ്ടമുണ്ടായി എന്നും സൂപ്പർമാാർക്കറ്റ് ഉടമ വ്യക്തമാക്കി. സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു,  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍