ഇനിയുള്ള ഒരാഴ്ച സംസ്ഥാനത്തിന് നിർണായകം, കേരളത്തിന്റെ ചികിത്സാ മാതൃക കേന്ദ്രം തേടി: കെകെ ശൈലജ

വെള്ളി, 27 മാര്‍ച്ച് 2020 (12:40 IST)
തിരുവനന്തപുരം: നോവൽ കൊറോണ വൈറസിന്റെ വ്യാപനം സംസ്ഥാനത്ത് എത്രത്തോളം ഉണ്ട് എന്ന് തിരിച്ചറിയാൻ മൂന്നാഴ്ച വേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രി കെ കെ.ശൈലജ. സംസ്ഥാനത്ത് സമൂഹ വ്യാപനം ഇതേവരെ ഉണ്ടായിട്ടില്ല എന്നും അരോഗ്യമന്ത്രി വ്യക്തമാക്കി. 
 
ഇനിയുള്ള ഒരാഴ്ച സംസ്ഥനത്തിന് നിര്‍ണായകമാണ്. വിദേശത്തുനിന്ന് എത്തിയ ചിലര്‍ ഇപ്പോഴും ക്വാറന്റീന്‍ പാലിക്കുന്നില്ല. ഇത് വൈറസിനെ ചെറുക്കാനുള്ള ശ്രമങ്ങൾക്ക് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. നിരീക്ഷിണത്തിലുള്ളവരുടെ എണ്ണം വർധിക്കാൻ കാരണം ഗള്‍ഫില്‍നിന്നുള്ള വരവാണ്.
 
ലോക്‌ഡൗൺ നിലനിൽക്കുന്നുണ്ടെങ്കിലും ഗുരുതര രോഗങ്ങൾക്ക് സംസ്ഥാനത്തിന് പുറത്ത് ചികിത്സയ്ക്കു പോകാം ഇതിന് ചികിത്സാരേഖകള്‍ വച്ച് പൊലീസിന്റെ അനുമതി വാങ്ങിയാൽ മതിയാകും. കേരളത്തിന്റെ ചികില്‍സാ നടപടികളുടെ മാതൃക കേന്ദ്രം ഉൾ‌പ്പെടെ തേടിയിരുന്നു എന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍