സംസ്ഥാനത്ത് ഇന്ന് 19 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു, വൈറസ് ബാധിതരുടെ എണ്ണം 126

വ്യാഴം, 26 മാര്‍ച്ച് 2020 (18:26 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ ഒൻപത് പേർക്കും, കാസർഗോഡ് മൂന്ന് പേർക്കും, മലപ്പുറത്ത് മൂന്ന് പേർക്കും തൃശൂർ രണ്ടുപേർക്കും ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർക്കുമാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഉതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 138 ആയി. ഇതിൽ 126 പേരാണ് ചികിത്സയിൽ ഉള്ളത്.
 
പത്തനംതിട്ടയിൽ ചികിത്സയിൽ കഴിയുന്ന ഒരാളുടെ ഫലം നെഗറ്റീവ് ആണ്. തിരുവനന്തപുരത്ത് ശ്രീചിത്രയിൽ രോഗം സ്ഥിരീകരിച്ച ഡോക്ടർ രോഗം ഭേതമായി അശുപത്രി വിട്ടു. കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ് സ്വാഗതം ചെയ്യുന്നു. തൊഴിലുറപ്പ് വേതനം കൂട്ടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ കേരളം ആവശ്യപ്പെട്ടിരുന്നതാണ്. കോവിഡ് ഭീഷണി എത്ര കടുത്താലും നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമാണ്.    
 
24 മുതൽ 40 വയസുവരെയുള്ളവരെ ഉൾപ്പെടുത്തി സന്നദ്ധ സേന രൂപീകരിക്കും ത്രിതല പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഇവർ പ്രവർത്തിക്കും. കമ്മ്യൂണിറ്റി കിച്ചണുകൾ ഇന്നുമുതൽ പ്രവർത്തനം ആരംഭിച്ചു, റേഷൻ കാർഡ് ഇല്ലാത്തവർക്കും സൗജന്യ റേഷൻ ഉറപ്പാക്കും. അടിയന്തര സാഹചര്യം ഉണ്ടായാൽ ഹോസ്റ്റലുകൾ ഉൾപ്പടെ ഐസൊലേഷൻ വാാർഡുകളാക്കി മാറ്റും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍