അത്യാപത്തിൽപ്പെട്ട മനുഷ്യരുടെ നിലവിളി രക്ഷകൻ കേട്ടു, മുഖ്യമന്ത്രിയെ പ്രശംസിച്ച് മധുപാൽ

വ്യാഴം, 26 മാര്‍ച്ച് 2020 (15:27 IST)
ലോക്‌ഡൗണിൽ രാത്രി പെരുവഴിയിൽ കുടുങ്ങിയ പെൺകുട്ടികളെ സുരക്ഷിതമായി നാട്ടിലെത്തിച്ച ഉഖ്യമന്ത്രിയെ പ്രശംസിച്ച് നടനും സംവിധായകനുമായ മ.ധുപാൽ. അത്യാപത്തിപ്പെട്ട മനുഷ്യരുടെ നിലവിളി കേട്ട രക്ഷകൻ എന്നാണ് മധുപാൽ മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചത്. ആശ്രയമില്ലാതായതോടെ മുഖ്യമന്ത്രിയുടെ നമ്പറിൽ വിളിച്ച് പെൺകുട്ടികൾ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. 
 
മധുപാലിന്റെ കുറിപ്പ്. 
 
‘മനുഷ്യൻ അശരണരാവുമ്പോൾ വിളിക്കുന്നത് ദൈവത്തെയാണ്. അരൂപിയായി അത് അഭയം നല്കുമോ എന്നറിയില്ല. എന്നാൽ പെരുവഴിയിൽ ഇനിയെന്ത് ചെയ്യുമെന്നറിയാതെ അത്യാപത്തിലകപ്പെട്ട മനുഷ്യരുടെ നിലവിളി രക്ഷകൻ കേട്ടു. ആ വചനം രൂപമായി അവർക്ക് മുന്നിൽ നിറഞ്ഞു. ഇത് ആലങ്കാരികമായി പറഞ്ഞതല്ല. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ മാത്രം തിരിച്ചറിയുന്നതാണ്.
 
ചൈനയിലെ വുഹാനിൽ രോഗികൾക്ക് ആശ്രയമായ ഡോക്ടർമാരെയും നേഴ്സ് മാരെയും ആ ജനത ആദരപൂർവം യാത്രയാക്കുന്ന ദൃശ്യങ്ങൾ കണ്ടു ദൈവത്തെ മുന്നിൽ കണ്ടത് പോലെ നമസ്കരിച്ചു. ഒരിക്കൽ മാത്രം കിട്ടിയ നിധിപോലുള്ള ജീവനെ രക്ഷിക്കുവാൻ വാക്കാകുന്നത് ഈശ്വരൻ തന്നെയാണ്.’ മധുപാൽ കുറിച്ചു 
 
ചൊവ്വാഴ്ച രാവിലെ ഹൈദരാബാദിൽ നിന്നും 13 പെൺകുട്ടികളും ഡ്രൈവറുമടങ്ങുന്ന സംഘം കേരളത്തിലേക്ക് തിരിച്ചത്. രാത്രി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അതിർത്തിയിൽ ഇറക്കുമെന്ന് ഡ്രൈവർ പറഞ്ഞു. മുത്തങ്ങ ചെക്പോസ്റ്റിന് സമീപം അർധരാത്രി ഇറങ്ങുന്നത് അപകടമാണെന്ന് തോന്നിയതോടെ തോൽപെട്ടിയിലേക്ക് തിരിച്ചു. അറിയാവുന്ന എല്ലാ വഴികളും നോക്കിയെങ്കിലും ഫലമുണ്ടായില്ല.
 
അവസാനത്തെ ശ്രമമെന്ന നിലയിൽ ഗൂഗിളിൽ നിന്നും മുഖ്യമന്ത്രിയുടെ നമ്പറെടുത്ത് അതിലേക്ക് വിളിക്കാൻ സംഘം തീരുമാനിക്കുകയായിരുന്നു. ഫോൺ വിളിച്ച കോഴിക്കോട് പുതിയാപ്പക്കാരി ആതിരയോട് ' പേടിക്കേണ്ട, പരിഹാരമുണ്ടാക്കാം'  എന്നായിരുനൂ മറുപടി തുടർന്ന് എസ്‌പിഎയ് വിളിച്ചു തോൽപ്പെട്ട്യിൽനിന്നും ഇവരെ കേരളത്തിലെത്തിച്ചു, ശരിര താമനില പരിശോധിച്ച ശേഷ എല്ലാവരെയും സുരക്ഷിതരായി വീടുകക്കുളിൽ എത്തിക്കുകയും ചെയ്തു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍