14 പേർക്കുകൂടി കോവിഡ് 19, കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 105 പേർ, കാസർഗോഡിന്റെ കാര്യത്തിൽ ആശങ്കയെന്ന് മുഖ്യമന്ത്രി

ചൊവ്വ, 24 മാര്‍ച്ച് 2020 (19:27 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 105 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച 14 പേരിൽ ഒരാൾ ആരോഗ്യ പ്രവർത്തകയാണ് കാസർഗോഡ് ജില്ലയിൽനിന്നുമാത്രം ആറു പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
 
സംസ്ഥാനത്ത് 72,460 പേർ നിരീക്ഷണത്തിലാണ് ഇതിൽ 466 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉള്ളത്. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും പലരും പുറത്തിറങ്ങി നടക്കുന്നത് കാണുന്നുണ്ട്, ഇത് അംഗീകരിക്കാനാകില്ല. കാസർഗോഡ് നേരത്തെ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരും. ഇത് എല്ലാവർക്കും ബാധകമാണ് എന്ന് ഓർക്കണം. 
 
സാധനങ്ങൾക്ക് വില കൂട്ടുകയോ പൂഴ്ത്തിവക്കുകയോ ചെയ്യരുത്. പുറത്തിറങ്ങുന്നവർ നിർബന്ധമായും സത്യവാങ്‌മൂലം നൽകണം. അവസരം ദുരുപയോഗം ചെയ്യരുത്. അഞ്ചിലധികം ആളുകൾ ഒത്തുകൂടരുത്. വിദേശത്തുനിന്ന് വന്നതടക്കമുള്ള വിവരങ്ങൾ മറച്ചുവച്ചാൽ കർശന നടപടിയുണ്ടാകും. സമൂഹ്യ വ്യാപനം ആരംഭിച്ചിട്ടുണ്ട് എന്ന് പറയാനാകില്ല എന്നാൽ കാസർഗോഡിന്റെ കാര്യത്തിൽ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍