ടോക്കിയോ 2020 ഗെയിംസ് ഒരു വർഷത്തേക്ക് മാറ്റിവയ്ക്കാൻ ജപ്പാൻ പ്രധാനമന്ത്രിയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി മേധാവിയും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. കൊറോണ വൈറസ് പകർച്ചവ്യാധിയോട് ലോകം പോരാടുമ്പോൾ ഒളിമ്പിക്‍സ് മാറ്റിവയ്ക്കണമെന്ന പൊതുവികാരത്തിണ് അനുകൂലമായ തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഒളിമ്പിക്‍സ് 2021ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്.