കൊറോണ ബാധ: സിംഗപ്പൂരിലേക്കുള്ള യത്ര ഒഴിവാക്കണമെന്ന് കേന്ദ്ര നിർദേശം

അഭിറാം മനോഹർ

ശനി, 22 ഫെബ്രുവരി 2020 (17:58 IST)
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സിംഗപ്പൂരിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര നിർദേശം.സിംഗപ്പൂരിലടക്കം കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ അത്യാവശ്യമല്ലാതെ സിംഗപ്പൂരിലേക്കുള്ള യാത്രകൾ ഒഴിവാക്കാനാണ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 
 
ശനിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതലയോഗത്തിന് ശേഷമാണ് കൊറോണ മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള പുതിയ തീരുമാനത്തിലെത്തിയത്.തിങ്കളാഴ്ച മുതല്‍ നേപ്പാള്‍, ഇന്‍ഡൊനീഷ്യ, വിയറ്റ്‌നാം, മലേഷ്യ എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്ന യാത്രക്കാരെ വിമാനത്താവളങ്ങളില്‍ പരിശോധിക്കാനും യോഗത്തിൽ തീരുമാനമായി.നിലവില്‍ ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, ഫിലിപ്പിന്‍സ് ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് എല്ലാ വിമാനത്താവളങ്ങളിലും മെഡിക്കൽ പരിശോധന കർശനമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍