സംസ്ഥാനത്ത് 9 പേർക്കുകൂടി കോവിഡ്, വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 118 ആയി, 12 പേർ രോഗവിമുക്തർ

ബുധന്‍, 25 മാര്‍ച്ച് 2020 (18:41 IST)
സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് രണ്ടു പേർക്കും എറണാകുളത്ത് മൂന്നുപേർക്കും, പത്തനംതിട്ടയിൽ രണ്ടുപേർക്കും, ഇടുക്കിയിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗം ഭേധമായതിനെ തുടർന്ന് രണ്ടുപേർ ആശുപത്രി വിട്ടു. സംസ്ഥാനത്താകെ 12 പേർ വൈറസ് ബാധയിൽനിന്നും മുക്തരായി എന്നും മുഖ്യമത്രി വ്യക്തമാക്കി.
 
സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 118 ആയി ഇതിൽ 91 പേരും വിദേശത്തുനിന്നും വന്നവരാണ്. സംസ്ഥാനത്ത് 76, 542 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 542 പേർ മാത്രമാണ് ആശുപത്രികളിൻ നിരീക്ഷണത്തിൽ ഉള്ളത്. 4902 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് ഇതിൽ 3465 എണ്ണം നെഗറ്റീവ് ആണ് എന്ന് വ്യക്തമായി.  
 
പകർച്ച വ്യാധികൾ ചെറുക്കുന്നതിനായി മന്ത്രിസഭ പ്രത്യേക ഓർഡിനൻസിന് അംഗീകാരം നൽകി. ഓർഡിനൻസ് പുറത്തിറക്കാൻ ഗവർണറോഡ് ശുപാർശ ചെയ്യും. സംസ്ഥാനത്ത്. പൊതു ചടങ്ങുകൾ ഉൾപ്പടെ നിയത്രിക്കുന്നതിൽ സർക്കാരിന് അധികാരം നൽകുന്നതായിരിക്കും ഈ ഓർഡിനസ് എന്നും മുഖ്യമത്രി വ്യക്തമാക്കി.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍