ഫൈനലിൽ ഇന്ത്യയെ എതിരിടുന്നത് ഇംഗ്ലണ്ട്?

Webdunia
വ്യാഴം, 20 ജൂണ്‍ 2019 (11:29 IST)
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത് ലോകകപ്പ് ഫൈനലിനാണ്. മികച്ച ഫോമിൽ കളിക്കുന്ന ടീമുകളിൽ ആരാകും ഫൈനിലെത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ. ലോകകപ്പിൽ ആരൊക്കെയാണ് ഫൈനിലെത്തുക എന്ന് പ്രവചിച്ചിരിക്കുകയാണ് ഗൂഗിൾ മേധാവി സുന്ദര്‍ പിച്ചൈ.
 
ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമെന്നാണ്. ഇന്ത്യയ്ക്ക് തന്റെ പിന്തുണയും അദ്ദേഹം അറിയിച്ചു. ഫൈനല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാകണം. എന്നാല്‍ ന്യൂസിലൻഡും ഓസ്‌ട്രേലിയയും ഏറെ മികച്ച ടീമുകളാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, ഫൈനലിൽ കളിക്കാൻ എന്തുകൊണ്ടും യോഗ്യത ഇന്ത്യക്കും ഇംഗ്ലണ്ടിനും ആണെന്ന് അദ്ദേഹം വാഷിങ്ടണില്‍ പറഞ്ഞു. 
 
ഇപ്പോള്‍ ലോകകപ്പ് മത്സരങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം തന്റെ ശ്രോതാക്കളോടു പറഞ്ഞു. നല്ല ടൂര്‍ണമെന്റാണ്. ഇന്ത്യ നന്നായി കളിക്കാനാഗ്രഹിക്കുന്നു. പക്ഷേ, ടീമിന് നല്ല വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും പിച്ചൈ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article