ലോകകപ്പ് നേടുന്നതാര് ?, ഇന്ത്യക്ക് സാധ്യതയുണ്ടോ ? - പ്രവചനവുമായി സ്വാന്‍
ലോകകപ്പ് മത്സരങ്ങള്‍ പാതി പിന്നിട്ടതോടെ ആര് കിരീടമുയര്‍ത്തുമെന്ന ചോദ്യത്തിന് പല ഉത്തരങ്ങള്‍ ലഭിച്ചു കഴിഞ്ഞു. ആതിഥേയരായ ഇംഗ്ലണ്ടും ഇന്ത്യയുമാണ് കപ്പ് നേടാന്‍ സാധ്യത കൂടുതലുള്ള ടീം എന്നാണ് വിലയിരുത്തല്‍.
മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ മികച്ച ടീം ആണെങ്കിലും ലോകകപ്പ് നേടില്ലെന്നാണ് വിലയിരുത്തല്‍. ഇതിനിടെ
ജേതാക്കളാവാന്‍ യോഗ്യതയുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലീഷ് താരം ഗ്രയാം സ്വാന്‍.
ഇംഗ്ലണ്ട് കപ്പുയര്‍ത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ജേതാക്കളാവാന്‍ എല്ലാ യോഗ്യതയും ഇന്ത്യക്കുണ്ട്. അവര്‍ പാകിസ്ഥാനെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ന്യൂസിലന്‍ഡ് എല്ലാ മത്സരങ്ങളും ജയിച്ചെങ്കിലും അതെല്ലാം ദുര്‍ബലരായ ടീമുകളോടായിരുന്നു. പരീക്ഷിക്കപ്പെടേണ്ട ഒരു മത്സരം പോലും അവര്‍ കളിച്ചില്ലെന്നും സ്വാന്‍ പറഞ്ഞു.
ഇംഗ്ലണ്ട് ലോകകപ്പ് നേടുമെന്നാണ് പല മുന്‍താരങ്ങളും പറയുന്നത്. ഇന്ത്യ മികച്ച ടീം ആണെങ്കിലും കപ്പ് നേടില്ല എന്നാണ് മുന്‍ താരങ്ങളടക്കമുള്ളവര്‍ പറയുന്നത്.