ഖത്തറിന് ലോകകപ്പ് അനുവദിച്ചതില്‍ ക്രമക്കേട്; മിഷേല്‍ പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തു

ചൊവ്വ, 18 ജൂണ്‍ 2019 (17:26 IST)
2022-ലെ ഫുട്‌ബോള്‍ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ യുവേഫ മുന്‍ പ്രസിഡന്റും ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസവുമായ മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ഫ്രഞ്ച് പൊലീസ് സംഘമാണ് അറുപത്തിമൂന്നുകാരനായ പ്ലാറ്റിനിയെ പാരിസില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

സാമ്പത്തിക കുറ്റകൃത്യങ്ങളെത്തുടർന്ന് പ്ലാറ്റിനി ഫിഫയിൽനിന്നു വിലക്കിലായിരുന്നു. വിലക്കിന്റെ കാലാവധി 2019 മാർച്ചിൽ അവസാനിക്കാനിരിക്കെയാണ് അറസ്റ്റ്. കൂടുതല്‍ കേസ് നടപടികള്‍ അദ്ദേഹം നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

ചൈനയെ മറികടന്ന് ഖത്തര്‍ ലോകകപ്പ് വേദി സ്വന്തമാക്കിയതിനു പിന്നില്‍ അന്നത്തെ യുവേഫ പ്രസിഡന്റായിരുന്ന പ്ലാറ്റിനിയുടെ ഇടപെടലുണ്ടായിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍