അതേസമയം, വിഷയത്തിൽ നിലപാട് വ്യക്തമാക്കി വിനായകൻ. കേസുമായി മുന്നോട്ടു പോകുകയാണെങ്കില്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്ന് വിനായകന്‍ പറയുന്നു. അതേസമയം, കേസ് രജിസ്റ്റർ ചെയ്തുവെന്ന അറിയിപ്പൊന്നും ഇതുവരെ പൊലീസിന്റെ ഭാഗത്ത് നിന്നും തനിക്കുണ്ടായിട്ടില്ലെന്നും വിനായകൻ പറയുന്നു.
‘എന്താണ് ഇവര്‍ പറയുന്നത്, പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നോ? ‘പിടിച്ചോട്ടെ,’ ജയിലില്‍ കിടക്കണോ? ‘എനിക്കെന്താ,’ എന്നിങ്ങനെ സ്വതസിദ്ധമായ ശൈലിയിലാണ് വിനായകന്‍ കേസിനെക്കുറിച്ചു പറഞ്ഞതെന്ന് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അപമര്യാദയായി ഒരാള്‍ തന്നോട് സംസാരിച്ചപ്പോള്‍ മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
ഐപിസി 506, 294 ബി, കെപിഎ 120, 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു പരിപാടിക്കായി വയനാട്ടിലെത്തിയതായിരുന്നു യുവതി. പരിപാടിയില്‍ ക്ഷണിക്കാന്‍ വയനാട്ടില്‍ നിന്ന് ഫോണില്‍ വിളിച്ചപ്പോള്‍ വിനായകന്‍ അപമര്യാദയായി പെരുമാറിയെന്നതാണ് പരാതി.