ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി‌ നായകൻ അവനാണ്: യുവതാരത്തെ പുകഴ്‌ത്തി യുവരാജ് സിങ്

Webdunia
വെള്ളി, 9 ജൂലൈ 2021 (20:46 IST)
ഇന്ത്യൻ ടീമിന്റെ ഭാവി നായകനാവാൻ മികവുള്ള താരമാണ് റിഷഭ് പന്തെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ യുവരാജ് സിങ്. ഇന്ത്യൻ യുവതാരത്തെ വാനോളം പ്രശംസിച്ച യുവരാജ് പന്തിനെ ഓസീസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആദം ഗിൽക്രിസ്റ്റുമായാണ് ഉപമിച്ചത്.
 
ടെസ്റ്റ് ക്രിക്കറ്റിലെ പതിവ് രീതികളെ മാറ്റിമറിച്ച താരമായിരുന്നു അദം ഗിൽ‌ക്രിസ്റ്റെന്നും പന്തും അത്തരത്തിലുള്ള ഒരു താരമാണെന്നും യുവരാജ് പറഞ്ഞു. നേരത്തെ തന്റെ ബാറ്റിങ് പ്രകടനത്തിന്റെ പേരിലും വിക്കറ്റുകൾ വലിച്ചെറിയുന്ന സ്വഭാവത്തിനും ഒരുപാട് പഴി കേട്ടിരുന്ന പന്തിനെ പറ്റി ഇപ്പോൾ നല്ല കാര്യങ്ങൾ കേൾക്കുന്നതിൽ സന്തോഷമുണ്ടെന്നും ഒരു മാച്ച് വിന്നറാണ് താനെന്ന് പന്ത് തെളിയിച്ചു കഴിഞ്ഞുവെന്നും യുവരാജ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article