ഒരു ആയിരം ബോൾ കൂടി എടുക്കുന്നോ? അമ്പരപ്പിച്ച് ഹാഷിം അംലയുടെ ചെറുത്ത്‌നിൽപ്പ്

വ്യാഴം, 8 ജൂലൈ 2021 (19:16 IST)
ക്രിക്കറ്റിൽ തനിക്ക് ഇനിയും ഒത്തിരി ബാല്യമുണ്ടെന്ന് തെളിയിച്ച് ദക്ഷിണാ‌ഫ്രിക്കൻ താരം ഹാഷിം അംലയുടെ ചെറുത്ത്‌നിൽപ്പ്. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഹാംപ്ഷയറിന് എതിരായ മത്സരത്തിലായിരുന്നു സസെക്സ് താരമായ അംലയുടെ പോരാട്ടവീര്യം വിളിച്ചോതിയുള്ള ഇന്നിങ്സ്. അംലയുടെ ചെറുത്ത് നിൽപ്പിന്റെ ബലത്തിൽ സസെക്‌സ് കളിയിൽ സമനില പിടിച്ചു.
 
കളിയിൽ ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും പതറാതെ നിന്ന ഹാഷിം അംലയുടെ ബലത്തിൽ സസെക്സ്  128-8 എന്ന നിലയില്‍ കളി സമനിലയിലാക്കി. 278 പന്തുകൾ നീണ്ടുനിന്ന ഇന്നിങ്സിൽ 38 റൺസാണ് ദക്ഷിണാഫ്രിക്കൻ താരം നേടിയത്.കളിയിൽ അഞ്ച് ബൗണ്ടറികളാണ് താരം നേടിയത്. 125ആം പന്തിലായിരുന്നു ആദ്യ ബൗണ്ടറി. 13.30 ആയിരുന്നു അംലയുടെ സ്ട്രൈക്ക് റേറ്റ്.
 
ഇതാദ്യമായല്ല അംല ഇത്തരം ഇന്നിങ്സുകൾ കളിക്കുന്നത്.  2015ല്‍ ഇന്ത്യക്കെതിരായ ഡല്‍ഹി 244 പന്തിൽ നിന്നും 24 റൺസാണ് അംല നേടിയത്. 10.24 ആയിരുന്നു അന്നത്തെ ബാറ്റിങ് ശരാശരി. അംലയുടെ ഇന്നിങ്സ് വാർത്ത വെളിയിൽ വന്നതോടെ ഇതു പോലൊരു ചെറുത്തു നില്‍പ്പ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ നിരയില്‍ സംഭവിച്ചിരുന്നെങ്കില്‍ തോല്‍വി വഴിമാറിയേനെ എന്നാണ് ഇന്ത്യൻ ആരാധകർ പരിഭവം പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍