മഹേന്ദ്ര സിങ് ധോണി എന്നത് വെറും ഒരു ക്രിക്കറ്റ് താരത്തിന്റെ പേരല്ല ഇന്ത്യക്കാര്‍ക്ക്. വികാരമാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ വന്മരത്തിന് ഇന്നേക്ക് 40 വയസ്സ് തികയുന്നു. 1981 ജൂലൈ 7ന് ഝാര്‍ഖണ്ഡിലെ റാഞ്ചിയിലായിരുന്നു ധോണിയുടെ ജനനം. രാവിലെ മുതലേ അദ്ദേഹത്തിന് ആശംസാ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. 'പൂര്‍ണവിരാമം ഇടുന്നത് വരെ ഒരു വാചകം പൂര്‍ത്തിയാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ പ്രിയ താരം മഹിക്ക് പിറന്നാള്‍ ആശംസകള്‍ നടി അദിതി രവി നേര്‍ന്നത്.