ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആയിരം വിക്കറ്റ്! ആധുനിക ക്രിക്കറ്റിന്റെ ബൗളിങ് ഇതിഹാസം

ചൊവ്വ, 6 ജൂലൈ 2021 (14:39 IST)
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആയിരം വിക്കറ്റുകളെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് സൂപ്പർ പേസർ ജെയിംസ് ആൻഡേഴ്‌സൺ. കൗണ്ടി ചാമ്പ്യൻഷിപ്പിലൂടെയാണ് ആൻഡേഴ്‌സൺ ചരിത്രനേട്ടം സ്വന്തമാക്കിയത്.
 
262 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്നാണ് ആന്‍ഡേഴ്സന്‍ 1000 വിക്കറ്റെന്ന നാഴികക്കല്ല് പിന്നിട്ടത്. 42 തവണ നാല് വിക്കറ്റ് പ്രകടനവും 50 തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഇതിൽ ഉൾപ്പെടുന്നു. ആറ് തവണ 10 വിക്കറ്റ് നേട്ടവും ആൻഡേഴ്‌സൺ സ്വന്തമാക്കിയിട്ടുണ്ട്.
 
ചരിത്രനേട്ടത്തിൽ ആൻഡേഴ്‌സണിനെ പ്രശം‌സിച്ചുകൊണ്ട് നിരവധി പ്രമുഖർ രംഗത്ത് വന്നു. സ്റ്റുവര്‍ട്ട് ബ്രോഡ്,ഇയാന്‍ ബിഷോപ് തുടങ്ങിയവര്‍ ട്വിറ്ററിലൂടെ ആന്‍ഡേഴ്സനെ അഭിനന്ദിച്ചു. നിങ്ങള്‍ ബൗളിങ്ങിന്റെ ദൈവമാണോ എന്നാണ് ട്വിറ്ററില്‍ ആരാധകരുടെ ചോദ്യം. നിലവിൽ ഇം‌ഗ്ലണ്ടിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരവും ആൻഡേഴ്‌സണാണ്. 162 ടെസ്റ്റില്‍ നിന്ന് 617 വിക്കറ്റുകള്‍ ആന്‍ഡേഴ്സന്‍ നേടിയിട്ടുണ്ട്. 30 തവണ അഞ്ച് വിക്കറ്റ് പ്രകടനവും മൂന്ന് തവണ 10 വിക്കറ്റ് പ്രകടനവും ഇതിൽ ഉൾപ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍