ഇന്ത്യയുടെ രണ്ടാം നിരയുമായി കളിക്കുന്നത് ശ്രീലങ്കൻ ക്രിക്കറ്റിന് അപമാനം, തുറന്നടിച്ച് രണതുംഗെ

വെള്ളി, 2 ജൂലൈ 2021 (20:18 IST)
ഇന്ത്യയുടെ രണ്ടാം നിര ടീമിനെതിരെ പരമ്പര കളിക്കുന്നത് ശ്രീലങ്കൻ ക്രിക്കറ്റിന് അപമാനമാണെന്ന് മുൻ ശ്രീലങ്കൻ നായകൻ അർജുന രണതുംഗെ. ഇന്ത്യയുടെ രണ്ടാം നിരയുമായി വൈറ്റ്‌ബോൾ ക്രിക്കറ്റ് കളിക്കാനുള്ള ലങ്കൻ ബോർഡിന്റെ തീരുമാനം ക്രിക്കറ്റിനോടുള്ള അവഹേളനമാണെന്നും രണതുംഗെ തുറന്നടിച്ചു.
 
ഇന്ത്യയുടെ രണ്ടാം നിര ടീമുമായാണ് ശ്രീലങ്ക കളിക്കുന്നത്.  ഇന്ത്യ അവരുടെ മികച്ച ടീമിനെ ഇംഗ്ലണ്ടിലേക്ക് അയച്ചു. ദുര്‍ബലമായ ടീമിനെ ഇവിടേക്കും. അവര്‍ ഇവിടെ വരുന്നത് നമ്മുടെ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ്. ഇതിന് സമ്മതം മൂളിയ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡാണ് തെറ്റുകാർ. മാർക്കറ്റ് ലക്ഷ്യ‌ങ്ങൾ മാത്രമെ അവർ കാണുന്നുള്ളൂ.
 
വൈറ്റ്ബോൾ ക്രിക്കറ്റിൽ മോശം പ്രകടനമാണ് ശ്രീലങ്ക നടത്തുന്നത്. തുടരെ 5 ടി20 പരമ്പരകളാണ് അവർ നഷ്ടപ്പെടുത്തിയത്. കളിക്കാർക്കിടയിലെ അച്ചടക്കമില്ലായ്‌മക്കടക്കം കാരണം ബോർഡിന്റെ വീഴ്‌ച്ചയാണെന്നും രണതുംഗെ കുറ്റപ്പെടുത്തി.മൂന്നു വീതം ഏകദിന ടി20 മത്സരങ്ങളാകും ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 13,16,19 തീയ്യതികളിലാണ് ഏകദിനമത്സരങ്ങൾ. . ടി20 മത്സരങ്ങള്‍ ജൂലൈ 22, 24,27 തിയതികളില്‍ നടക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍