വനിതാ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് മിതാലി രാജ്

ഞായര്‍, 4 ജൂലൈ 2021 (11:29 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും റൺസ് നേടുന്ന വനിതാ താരമായി ഇന്ത്യൻ ക്യാപ്‌റ്റൻ മിതാലി രാജ്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ചാര്‍ലോട്ട് എഡ്വേര്‍ഡ്‌സിനെയാണ് മിതാലി മറികടന്നത്. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ 15 റണ്‍സ് നേടിയപ്പോഴാണ് മിതാലി രാജ്  എഡ്വേര്‍ഡ്‌സിനെ മറികടന്നത്.
 
മത്സരത്തിൽ 75 റൺസുമായി പുറത്താകാതെ നിന്ന താരത്തിന്റെ കരുത്തിലാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇംഗ്ലണ്ട് 219ന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മിതാലി രാജിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ വിജയിക്കുകയായിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇംഗ്ലണ്ട്  പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. 
 
മിതാലിക്ക് സ്മൃതി മന്ഥാന 49 റൺസെടുത്തു. ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനത്തോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലുമായി മിതാലി രാജിന്റെ റൺസ് സമ്പാദ്യം 10,273 ആയി ഉയർന്നു. 217 ഏകദിനങ്ങളിൽ നിന്നും 7304 റൺസാണ് മിതാലി നേടിയിട്ടു‌ള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍