വിനോദസഞ്ചാരകേന്ദ്രങ്ങളിലെ തിരക്ക്: രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് ഓർമപ്പെടുത്തി കേന്ദ്രം

ചൊവ്വ, 6 ജൂലൈ 2021 (19:56 IST)
രാജ്യത്ത് കൊവിഡ് ലോക്ക്‌ഡൗണിൽ ഇളവുകൾ വന്നതിന് പിന്നാലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികളുടെ എണ്ണം കൂടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കേ‌ന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി ലവ് അഗർവാൾ. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും ആളുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
അടച്ചുപൂട്ടിയിരുന്നതിന്റെ മടുപ്പ് ഒഴിവാക്കാൻ നിരവധി ആളുകളാണ് രാജ്യത്ത് നിരന്ത്രം യാത്ര ചെയ്യുന്നത്. മണാലി, മുസൂരി. ഷിംല, ഡല്‍ഹി ദാദര്‍ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ നിന്ന് തിരക്കേറിയ ചിത്രങ്ങളാണ് കാണുന്നത്. ഇത് അപകടകരമാണ്. കോവിഡിനെതിരെ നിരന്തരമായ പോരാട്ടമാണ് നടക്കുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. കൊറോണ വൈറസ് ഇല്ലാതായിട്ടില്ല. അത് നമുക്ക് ചുറ്റുമുണ്ട്. കൊവിഡിനെ പ്രതിരോധിക്കുന്ന സമീപനമാവണം ഇപ്പോൾ നമ്മൾ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍