1992 ലെ ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് ഗാംഗുലി ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്. ഒരു മത്സരത്തില്‍ പോലും അദ്ദേഹത്തിന് കളിക്കാന്‍ ആയില്ല. പിന്നീട് നാല് വര്‍ഷത്തെ കാത്തിരിപ്പ്. ഒടുവില്‍ 1996-ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ചു. സെഞ്ചുറി നേടിക്കൊണ്ടാണ് കരിയര്‍ തുടങ്ങിയത്.