ഗാംഗുലിക്കായി നഗ്മയുടെ കാത്തിരിപ്പ്; ഇരുവരും പ്രണയത്തിലായിരുന്നു, ഒടുവില്‍ വേര്‍പിരിഞ്ഞു

വ്യാഴം, 8 ജൂലൈ 2021 (08:38 IST)
ബിസിസിഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലിയും സിനിമാ താരം നഗ്മയും തമ്മില്‍ പ്രണയത്തിലായിരുന്നോ? വര്‍ഷങ്ങളായി ആരാധകരുടെ ചോദ്യമാണിത്. ഇരുവരും ഇതുവരെ ഇക്കാര്യം നിഷേധിച്ചിട്ടില്ല. ഗാംഗുലി ഇന്ത്യന്‍ നായകന്‍ ആയിരുന്ന സമയത്താണ് നഗ്മയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇരുവരും ഡേറ്റിങ്ങില്‍ ആണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ആ സമയത്ത് ഇതേ കുറിച്ച് ഇരു താരങ്ങളും തുറന്നുപറഞ്ഞിട്ടില്ല. 
 
നഗ്മയുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിക്കുന്ന സമയത്ത് തന്നെയാണ് ഗാംഗുലി ഡോണയെ വിവാഹം കഴിക്കുന്നത്. എന്നാല്‍, നഗ്മ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. 
 
ഗാംഗുലിയുമായി പ്രണയത്തിലായിരുന്നോ എന്ന ചോദ്യങ്ങള്‍ക്ക് നഗ്മ നല്‍കിയ മറുപടികള്‍ പിന്നീട് വലിയ ചര്‍ച്ചയായി. ഒരിക്കല്‍ പോലും ഗാംഗുലിയുമായി പ്രണയമുണ്ടായിരുന്നില്ലെന്ന് നഗ്മ പറഞ്ഞിട്ടില്ല. ഗോസിപ്പുകളെയൊന്നും നഗ്മ നിഷേധിക്കാത്തതിനാല്‍ ഗാംഗുലിയുമായുള്ള ബന്ധം സത്യമാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. പ്രൊഫഷണല്‍ കരിയറിനെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് നഗ്മയും ഗാംഗുലിയും പ്രണയബന്ധം വേര്‍പിരിഞ്ഞതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു ഇതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

സൗരവ് ഗാംഗുലി 49 ന്റെ നിറവില്‍

മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിക്ക് ഇന്ന് ജന്മദിന മധുരം. ആരാധകരുടെ പ്രിയപ്പെട്ട ദാദ ഇന്ന് 49-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1972 ജൂലൈ എട്ടിനാണ് ഗാംഗുലിയുടെ ജനനം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മനോഭാവം മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഗാംഗുലി. 
 
1992 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഗാംഗുലി ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് വിളിക്കപ്പെടുന്നത്. എന്നാല്‍, ആ പരമ്പരയില്‍ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചില്ല. പിന്നീട് ടീമില്‍ ഇടം പിടിക്കാന്‍ നാല് വര്‍ഷത്തെ കാത്തിരിപ്പ്. 1996 ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചു. ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയാണ് ഗാംഗുലി ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നത്. 
 
ടെസ്റ്റിലും ഏകദിനത്തിലും നാല്‍പ്പതില്‍ കൂടുതല്‍ ശരാശരിയുടെ ബാറ്റ്‌സ്മാനാണ് സൗരവ് ഗാംഗുലി. ഇന്ത്യയ്ക്കായി 311 ഏകദിനങ്ങളും 113 ടെസ്റ്റ് മത്സരങ്ങളും ഗാംഗുലി കളിച്ചു. ഏകദിനത്തില്‍ 41.02 ശരാശരിയോടെ 11,363 റണ്‍സും ടെസ്റ്റില്‍ 42.17 ശരാശരിയോടെ 7,212 റണ്‍സും ഗാംഗുലി നേടിയിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലുമായി 38 സെഞ്ചുറികളും ഗാംഗുലി നേടിയിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക