ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിൽ ഓപ്പണിങ് സ്ഥാനത്ത് ശ്രീലങ്കൻ പര്യടനത്തിലുള്ള പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നിവരെ ഇംഗ്ലണ്ടിലേക്ക് അയക്കണം എന്ന് ആവശ്യപ്പെട്ടാണ് ടീം മാനേജ്മെന്റ് ജൂൺ 28ന് സെലക്‌ടർമാർക്ക് കത്തയച്ചത്. ടെസ്റ്റ് ഓപ്പണർ എന്ന നിലയിൽ ഗില്ലിന് പകരം മായങ്കും കെഎൽ രാഹുലുമാണ് ഇന്ത്യൻ ടീമിനൊപ്പമുള്ളത്. ഇനിയൊരു കളിക്കാരന്‍ കൂടി പരിക്കിലേക്ക് വീഴാനുള്ള സാദ്ധ്യത മുമ്പില്‍ കണ്ടാണ് രണ്ട് പേരെ വിട്ടുതരണമെന്ന് ടീം ആവശ്യപ്പെടുന്നത്.