ഐപിഎൽ മെഗാലേലം വരുന്നു,പുതിയ 2 ടീമുകൾ കൂടി, ടീമുകൾക്ക് നിലനിർത്താൻ സാധിക്കുക നാലുപേരെ മാത്രം

തിങ്കള്‍, 5 ജൂലൈ 2021 (18:37 IST)
2022ലെ അടുത്ത ഐപിഎൽ സീസണിലേക്കുള്ള മെഗാലേലത്തിന് നിബന്ധനകൾ മുന്നോട്ട് വെച്ച് ബിസിസിഐ. 2021 സീസണിലെ ഐപിഎൽ പോരാട്ടം യുഎഇയിൽ പുനരാരംഭിക്കാനിരിക്കെയാണ് മെഗാലേലത്തിന്റെ നിബന്ധനകൾ പുറത്തുവിട്ടത്.
 
മെഗാലേലത്തിൽ നാല് താരങ്ങളെ ഫ്രാഞ്ചൈസികൾക്ക് നിലനിർത്താം. ശേഷിക്കുന്ന താരങ്ങളെ റിലീസ് ചെയ്യണം. പുതിയ ഐപിഎൽ ടീമുകൾ കൂടി എത്തുമ്പോൾ മികച്ച താരങ്ങളെ സ്വന്തമാക്കാനുള്ള അവസരം കൂടി ഒരുക്കുന്നതിനായാണ് നാല് താരങ്ങളെ മാത്രം നിലനിർത്താം എന്ന നിബന്ധന കൊണ്ടുവന്നത്.
 
മൂന്ന് ഇന്ത്യൻ താരങ്ങളെയോ ഒരു വിദേശതാരത്തെയോ അല്ലെങ്കിൽ 2 വീതം ഇന്ത്യൻ താരങ്ങളെയും വിദേശതാരങ്ങളെയും ഫ്രാഞ്ചൈസികൾക്ക് നിലനിർത്താം. കഴിഞ്ഞ തവണ 3 താരങ്ങളെ നിലനിർത്തുകയും രണ്ട് റൈറ്റ് ടൊ മാച്ച് അവസരവും ഫ്രാഞ്ചൈസികൾക്ക് ഉപയോഗിക്കാമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍