ടി20 ലോകകപ്പില്‍ അമേരിക്കയോട് പരാജയപ്പെട്ട് നാണക്കേടിന്റെ പടുകുഴിയില്‍ ആയതിന് പിന്നാലെ പാക് നായകന്‍ ബാബര്‍ അസമിനെ വിടാതെ പരിഹസിച്ച് മുന്‍ പാക് ക്രിക്കറ്റ് താരമായ അഹമ്മദ് ഷെഹ്‌സാദ്. ബാബര്‍ അസം പാക് ടീമില്‍ തന്റെ സുഹൃത്തുക്കളെ തിരുകികൂട്ടിയതില്‍ ബലിയാടാണ് താനെന്നും ക്രിക്കറ്റ് ലോകം ഏറെ പുകഴ്ത്തുന്ന ബാബര്‍ വെറും ഫേക്ക് കിംഗ് മാത്രമാണെന്നും അഹമ്മദ് ഷെഹ്‌സാദ് പറയുന്നു.
ടി20 ലോകകപ്പുകളില്‍ പാക് ഓപ്പണര്‍ എന്ന നിലയില്‍ 112 എന്ന സ്‌ട്രൈക്ക് റേറ്റ് മാത്രമാണ് ബാബറിനുള്ളത്. 26 മാത്രമാണ് ബാറ്റിംഗ് ശരാശരി. പവര്‍പ്ലേയില്‍ കളിച്ച 207 പന്തുകളില്‍ ഒരു സിക്‌സ് പോലും ബാബറിനില്ല. 8 വര്‍ഷം മുന്‍പുള്ള എന്റെ ഫിഗറുകളും അത്ര മെച്ചമല്ലായിരിക്കും. എന്നാല്‍ എന്റെ ബാറ്റിംഗിനേക്കാള്‍ മോശമാണ് ലോകം പുകഴ്ത്തുന്ന ബാബറിന്റെ ബാറ്റിംഗ്. ബാബര്‍ ഫ്രോഡ് കിംഗാണ്. പാകിസ്ഥാന്‍ ടീമില്‍ ഇഷ്ടക്കാരെ തിരുകികയറ്റി പാകിസ്ഥാന്റെ ആഭ്യന്തര ലീഗുകളെ തന്നെ ബാബര്‍ നശിപ്പിച്ചു. ബാബറിന് പാകിസ്ഥാന് ഐസിസി കിരീടങ്ങള്‍ നേടികൊടുക്കാനായില്ലെന്ന് മാത്രമല്ല. പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ഘടനയെ തന്നെ അയാള്‍ ഇല്ലാതെയാക്കി. ഷെഹ്‌സാദ് പറഞ്ഞു.