ഗര്‍നാചോ ഭാവി താരം, അര്‍ജന്റീനയ്ക്ക് വലിയ പ്രതീക്ഷകളുണ്ടെന്ന് സ്‌കലോണി

അഭിറാം മനോഹർ
വെള്ളി, 14 ജൂണ്‍ 2024 (18:16 IST)
Garnacho, Argentina
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുന്ന അര്‍ജന്റീന യുവതാരം അലക്‌സാഡ്രോ ഗര്‍നാച്ചോയില്‍ വലിയ പ്രതീക്ഷകളുണ്ടെന്ന് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി. 19 കാരനായ ഗര്‍നാച്ചോയെ സ്റ്റാര്‍ട്ടിംഗ് താരമായല്ല സബ്സ്റ്റിറ്റിയൂട്ട് താരമായാണ് താന്‍ നിലവില്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നതെന്നും സ്‌കലോണി പറഞ്ഞു.
 
ഞങ്ങള്‍ക്ക് അവന്റെ മുകളില്‍ ഒരുപാട് പ്രതീക്ഷകളുണ്ട്. പക്ഷേ നമ്മള്‍ വിശ്വസിക്കുന്ന രീതിയില്‍ അവനെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ദ്രുതഗതിയില്‍ നീക്കങ്ങള്‍ നടത്താന്‍ വണ്‍ vs വണ്‍ സാഹചര്യങ്ങളിലും നീക്കങ്ങള്‍ നടത്താന്‍ അവന് മികവുണ്ട്. അവന്‍ നല്ല രീതിയിലാണ് കളിക്കുന്നത്. ടീമിനൊപ്പം പരിശീലനം നടത്തുന്നു. മത്സരത്തില്‍ ഞങ്ങളെ സഹായിക്കാന്‍ സബ്ബായി വരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്ന താരമാണ് അവന്‍. സ്‌കലോണി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article