കൂടുതലൊന്നും വേണ്ട, സഹപ്രവര്‍ത്തകര്‍ക്ക് കിട്ടുന്ന പാരിതോഷികം മാത്രം മതിയെന്ന് രാഹുല്‍ ദ്രാവിഡ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 10 ജൂലൈ 2024 (15:32 IST)
Rahul dravid, Coach
ലോകകപ്പ് വിജയത്തിന് പിന്നാലെ ബിസിസിഐ പ്രഖ്യാപിച്ച അഞ്ചുകോടി രൂപ തനിക്ക് വേണ്ടെന്ന് രാഹുല്‍ ദ്രാവിഡ്. മറ്റു പരിശീലകര്‍ക്ക് നല്‍കിയ രണ്ടരക്കോടി രൂപ മതിയെന്നാണ് ദ്രാവിഡ് പറയുന്നത്. ഇത് ബിസിസി ഐ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ ടീമില്‍ അംഗമായിരുന്ന15 താരങ്ങള്‍ക്കൊപ്പം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും അഞ്ചുകോടി രൂപ നല്‍കാന്‍ ബിസിസി ഐ തീരുമാനിച്ചിരുന്നു. 
 
തന്റെ സഹ പരിശീലകര്‍ക്ക് നല്‍കിയ തുക തന്നെ തനിക്കും മതിയെന്ന ദ്രാവിഡിന്റെ നിലപാടിനെ ആരാധകര്‍ പ്രശംസിക്കുന്നുണ്ട്. ബൗളിങ് പരിശീലകന്‍ പരാസ് മാംബ്രെ, ഫീല്‍ഡിങ് പരിശീലകന്‍ ടി ദിലീപ്, ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡ് എന്നിവര്‍ക്ക് നല്‍കുന്ന പാരിതോഷികം തന്നെ തനിക്കും മതിയെന്നാണ് ദ്രാവിഡ് പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article