saurabh netravalkar: ക്രിക്കറ്റ് കഴിഞ്ഞതും അവൻ പോയി പണിയെടുക്കും, സൗരഭ് നേത്രവാൽക്കറിനെ പറ്റി സഹോദരി

അഭിറാം മനോഹർ
ശനി, 15 ജൂണ്‍ 2024 (11:23 IST)
പഠിച്ച് ജീവിതത്തില്‍ എന്തെങ്കിലും ആയതിന് ശേഷം നീ ക്രിക്കറ്റോ സിനിമയോ എന്ത് വേണമെങ്കില്‍ ചെയ്‌തോളു എന്ന രക്ഷിതാക്കളുടെ ഉപദേശം ഒരു തവണയെങ്കിലും കേള്‍ക്കാത്ത ഇന്ത്യന്‍ കുട്ടികള്‍ കുറവായിരിക്കും. ക്രിക്കറ്റിലും സിനിമയിലുമെല്ലാം ശോഭിക്കാന്‍ കഴിവുണ്ടായിട്ടും പല പ്രതിഭകളും കൊഴിഞ്ഞുപോകുന്നത് ഈ ചിന്താഗതിയുടെ കൂടി ഫലമായിട്ടാകും. എന്നാല്‍ ഇന്ത്യന്‍ മാതാപിതാക്കളെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന പാക്കേജാണ് അമേരിക്കയുടെ പേസറായ സൗരഭ് നേത്രവാല്‍ക്കര്‍.
 
 ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ സൂപ്പര്‍ ഓവര്‍ എറിഞ്ഞുകൊണ്ട് ശ്രദ്ധ നേടിയ സൗരഭ് ഇന്ത്യക്കെതിരായ മത്സരത്തില്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെയും ചെറിയ സ്‌കോറിന് മടക്കി. ടെക് ഭീമനായ ഒറാക്കിളില്‍ മുഴുവന്‍ സമയ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ താരം ജോലിക്കിടയില്‍ കിട്ടുന്ന ഇടവേളയിലാണ് അമേരിക്കയ്ക്കായി ക്രിക്കറ്റ് കളിച്ചിരുന്നത്. ക്രിക്കറ്റിനെ പോലെ തന്റെ ജോലിയിലും 100 ശതമാനമാണ് സൗരഭ് നല്‍കുന്നതെന്ന് സൗരഭിന്റെ സഹോദരിയായ നിധി പറയുന്നു. ക്രിക്കറ്റ് കളിച്ച് ഹോട്ടല്‍ മുറിയിലെത്തിയതിന് ശേഷം ഒറാക്കിളിലെ ജോലിയും സൗരഭ് ചെയ്യുന്നുണ്ടെന്നാണ് നിധി നേത്രവാല്‍ക്കര്‍ വ്യക്തമാക്കിയത്.
 
എല്ലാകാലത്തും അവന് കരിയറില്‍ വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്. ക്രിക്കറ്റ് കളിക്കാന്‍ ഇനിയാാവില്ല എന്നതിനാല്‍ തന്നെ ജോലിയില്‍ 100 ശതമാനം നല്‍കാന്‍ അവന്‍ ശ്രമിക്കുന്നു. എവിടെ പോയാലും ലാപ്‌ടോപ്പുമായാണ് അവനെ കാണാറുള്ളത്. ഇന്ത്യയിലേക്ക് പോകുമ്പോഴും ലാപ്‌ടോപ്പ് എടുക്കും. ലോകകപ്പിലെ ആദ്യ മാച്ചിന് ശേഷം ഹോട്ടല്‍ മുറിയിലെത്തിയും അവന്‍ അവന്റെ ജോലി ചെയ്തിരുന്നു. നിധി വ്യക്തമാക്കി

അനുബന്ധ വാര്‍ത്തകള്‍

Next Article