തിരഞ്ഞെടുപ്പ് ദിവസമായ ഇന്ന് തന്റെ ഫോണില്‍ നിന്ന് കോള്‍ ചെയ്യാനുള്ള സേവനം തടഞ്ഞു; ആരോപണവുമായി മെഹ്ബൂബ മെഫ്തി

സിആര്‍ രവിചന്ദ്രന്‍

ശനി, 25 മെയ് 2024 (20:08 IST)
തിരഞ്ഞെടുപ്പ് ദിവസമായ ഇന്ന് തന്റെ ഫോണില്‍ നിന്ന് കോള്‍ ചെയ്യാനുള്ള സേവനം തടഞ്ഞെന്ന് പിഡിപി പ്രസിഡന്റ് മെഹ്ബൂബ മെഫ്തി. ഒരു മുന്നറിയിപ്പും നല്‍കാതെയാണ് കോള്‍ സേവനം തടഞ്ഞത്. രാവിലെ മുതല്‍ ഫോണ്‍ ചെയ്യാന്‍ സാധിക്കുന്നില്ല. അനന്തനാഗ് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് സമയത്താണ് ഇത് നടന്നതെന്നത് ശ്രദ്ധേയമാണെന്നും മെഹ്ബൂബ വാര്‍ത്താ ഏജന്‍സിയായ പിടി ഐയോട് പറഞ്ഞു. ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ മെഹ്ബൂബ ആനന്ദ്‌നാഗ്-രാജൗരി ലോക്‌സഭാ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. 
 
ഇക്കാര്യം പിഡിപി സോഷ്യല്‍ മീഡിയ എക്‌സിലൂടെയാണ് അറിയിച്ചത്. വെള്ളിയാഴ്ച പിഡിപി പ്രവര്‍ത്തകരെയും പോളിങ് ഏജന്റുമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് മെഹ്ബൂബ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍