ഈവര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് 'റിമാല്‍' വരുന്നു; ഞായറാഴ്ച കരതൊടും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 മെയ് 2024 (19:49 IST)
ഈവര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് 'റിമാല്‍' വരുന്നു. ബംഗാള്‍ ഉള്‍കടലിലാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരത്ത് റിമാല്‍ തീവ്ര ചുഴലിക്കാറ്റായി ഞായറാഴ്ചയോടെ കരയില്‍ പ്രവേശിക്കാനാണ് സാധ്യത. ഇത് സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 
 
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി  സ്ഥിതിചെയ്തിരുന്ന ന്യുനമര്‍ദ്ദം   മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍  ശക്തികൂടിയ  ന്യുനമര്‍ദ്ദമായി  മാറി. തുടര്‍ന്ന് വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിച്ചു   മെയ് 24  ഓടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുനമര്‍ദ്ദമായും  ശക്തി പ്രാപിക്കാന്‍ സാധ്യത. മെയ് 25 ന് രാവിലെയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായും തുടര്‍ന്ന് ബംഗ്ലാദേശ് -സമീപ പശ്ചിമ ബംഗാള്‍ തീരത്ത് തീവ്ര ചുഴലിക്കാറ്റായി മെയ്  26 നു വൈകിട്ടോടെ  കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍