ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 മെയ് 2024 (13:10 IST)
ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം ഗവര്‍ണറുടെ കയ്യില്‍ തന്നെയാണ്. സര്‍വകലാശാല ഗവര്‍ണര്‍ക്ക് ഒരു പട്ടികയും നല്‍കിയിട്ടില്ല. എങ്ങനെ ഒരാളെ നോമിനേറ്റ് ചെയ്യണം എന്നുള്ളത് സര്‍വ്വകലാശാല നിയമങ്ങളില്‍ ഇല്ല.
 
ഉയര്‍ന്ന അക്കാദമിക് നിലവാരമുള്ളവരെ കൂടി പരിഗണിക്കണം എന്നാണ് കോടതി പറഞ്ഞത്. കേസ് നല്‍കിയ കുട്ടികളുടെയും 
കിട്ടിയ കുട്ടികളുടെയും രാഷ്ട്രീയം എന്താണെന്ന് എനിക്കറിയില്ല. ഗവര്‍ണര്‍ക്ക് അധികാരമില്ല എന്ന് പറയുന്നത് മാധ്യമങ്ങളാണ് എന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍