കേരള സര്‍വകലാശാല സെനറ്റിലേക്ക് സ്വന്തം നിലയില്‍ ഗവര്‍ണര്‍ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 21 മെയ് 2024 (16:40 IST)
കേരള സര്‍വകലാശാല സെനറ്റിലേക്ക് സ്വന്തം നിലയില്‍ ഗവര്‍ണര്‍ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. ഹര്‍ജിക്കാരുടെ ഭാഗം കൂടി കേട്ട് പുതിയ നോമിനേഷന്‍സ് വഴി അപ്പോയിന്റ്‌മെന്റ്നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കി. 6 ആഴ്ചയ്ക്കുള്ളില്‍ നാമനിര്‍ദേശം നടത്താനും ചാന്‍സലര്‍ കൂടിയായ ഗവര്‍ണറോട് കോടതി നിര്‍ദേശിച്ചു. 
 
സ്വന്തം നിലയില്‍ നോമിനേറ്റ് ചെയ്യാന്‍ അവകാശം ഉണ്ടെന്നായിരുന്നു ഗവര്‍ണറുടെ വാദം. അതേസമയം സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍